ADVERTISEMENT

ഈരാറ്റുപേട്ട ∙ ഒന്നര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്നു പരാതി. തേവരുപാറ ജബലുന്നൂർ മസ്ജിദ് ഇമാം ഷിബിലി മൗലവിയുടെ ഒന്നര വയസ്സുള്ള മകളെയാണു നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നലെ രാവിലെ ഇമാമിന്റെ ഭാര്യ 3 കുട്ടികളെ വീടിനു പിന്നിലേക്കു കുളിപ്പിക്കാൻ കൊണ്ടുപോയ ശേഷം വീടിനുള്ളിലേക്കു പോയി തിരിച്ചു വരുമ്പോൾ പച്ച സാരിയുടുത്ത 25-30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ ഇളയ കുട്ടിയെ എടുത്ത് കയ്യിൽ പിടിച്ചു നിൽക്കുകയായിരുന്നു.

കുട്ടിയെ തിരികെ വാങ്ങിയപ്പോൾ മുതിർന്ന കുട്ടിയുടെ കയ്യിൽ കയറിപ്പിടിച്ചു. കുട്ടിയെ തിരികെ പിടിച്ചെടുത്തതോടെ സ്ത്രീ പെട്ടെന്ന് വഴിയിലിറങ്ങി പോകുകയായിരുന്നുവെന്നു മാതാവ് പറഞ്ഞു. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു വരികയാണെന്നു എസ്എച്ച്ഒ പി.എസ്.സുബ്രഹ്മണ്യൻ പറഞ്ഞു.

English Summary:

Complaint of attempt to kidnap child

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com