ADVERTISEMENT

ചാലക്കുടി ∙ പൊലീസ് സ്റ്റേഷനിൽ തൊണ്ടിയായി സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികൾ നഷ്ടപ്പെട്ട സംഭവത്തിൽ ഗ്രേഡ് എഎസ്ഐ കൊരട്ടി നാലുകെട്ട് സ്വദേശി ജെയ്സനെ റൂറൽ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. കാറില്‍ കടത്തുന്നതിനിടെ പൊലീസ് പിടികൂടിയ മദ്യക്കുപ്പികളിൽ നിന്നാണ് 600 മില്ലിലീറ്റർ വീതമുള്ള 20 കുപ്പികൾ നഷ്ടപ്പെട്ടത്.

എസ്എച്ച്ഒ, സ്റ്റേഷൻ റൈറ്റർ എന്നിവർക്കു ജില്ലാ പൊലീസ് മേധാവി മെമ്മോ നൽകിയിട്ടുമുണ്ട്. മാഹിയിൽ നിന്നു കാറിൽ കടത്തിയ 200 കുപ്പി മദ്യം രണ്ടു വർഷം മുൻപാണു കോടതി ജംക്‌ഷനിൽ പൊലീസ് പിടികൂടിയത്. അന്നു മാഹി സ്വദേശികളായ രണ്ടു പേർ അറസ്റ്റിലാകുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

English Summary:

Grade ASI Suspended for lost liquor bottle from police station

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com