ADVERTISEMENT

കോട്ടയം ∙ വാഹനാപകടത്തിൽ മരിച്ച ചാർട്ടേഡ് അക്കൗണ്ടന്റിന് ഒരു കോടി 8 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് കോട്ടയം ഒന്നാം അഡീഷനൽ മോട്ടർ ആക്സിഡന്റ് ട്രൈബ്യൂണൽ. 2018  മേയ് 6ന് കടുത്തുരുത്തി – തലയോലപ്പറമ്പ് റോഡിൽ ഇരുചക്ര വാഹനം ഓടിച്ചു പോകുന്നതിനിടെ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിൻസ് ആൻഡ് കമ്പനി ചാർട്ടേ‍ഡ് അക്കൗണ്ടന്റ്സ് ഉടമ വിൻസ് തോമസിന്റെ ആശ്രിതർക്കാണ് 10,87,92,41 രൂപ അനുവദിച്ച് ട്രൈബ്യൂണൽ ജഡ്ജി ജെ.നാസർ ഉത്തരവിട്ടത്. 

ആപ്പാഞ്ചിറയിൽ വിൻസ് സഞ്ചരിച്ച ഇരുചക്ര വാഹനത്തിന്റെ പിന്നിൽ കാറിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ വിൻസ് ചികിത്സയിലിരിക്കെ 2018 മേയ് 11നാണ് മരിച്ചത്. തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. തുക ഇൻഷുറൻസ് കമ്പനി കെട്ടിവയ്ക്കണം. കേസിൽ അഭിഭാഷകരായ വി.ടി.ഐസക് പള്ളിക്കത്തോട്, ആന്റണി കളമ്പുകാടൻ എന്നിവർ ഹാജരായി.

English Summary:

Accidental death: 1.08 crore compensation to chartered accountant family

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com