ADVERTISEMENT

തിരുവനന്തപുരം∙ എസ്എഫ്ഐ– സിപിഐ വിവാദത്തിൽ സിപിഐ വിദ്യാർഥി സംഘടനയായ എഐഎസ്എഫിനു പിന്നാലെ യുവജന സംഘടനയായ എഐവൈഎഫും ബിനോയ് വിശ്വത്തെ പിന്തുണച്ചു രംഗത്തെത്തി.

എസ്എഫ്ഐയെക്കുറിച്ചു ബിനോയ് വിശ്വം നടത്തിയ പ്രതികരണം കാലഘട്ടം ആവശ്യപ്പെടുന്ന അഭിപ്രായമാണെന്നും വസ്തുതാപരമായ വിമർശനങ്ങളെ ഉൾക്കൊള്ളുന്നതിനു പകരം മാധ്യമ സൃഷ്ടിയായി വ്യാഖ്യാനിച്ച് അദ്ദേഹത്തെ വിമർശിച്ച എസ്എഫ്ഐ നിലപാട് അപലപനീയമാണെന്നും എഐവൈഎഫ് നേതൃത്വം പറഞ്ഞു.

എസ്എഫ്ഐയുടെ ലേബലിൽ ചില കലാലയങ്ങളിൽ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതു തിരുത്താൻ എസ്എഫ്ഐ നേതൃത്വം തയാറാകണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും ആവശ്യപ്പെട്ടു. 

English Summary:

CPI student organization AIYF also supported Binoy Viswam in SFI-CPI controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com