ഷാഫി പറമ്പിലിന്റെ ‘ദൃഢപ്രതിജ്ഞ’ എന്തുകൊണ്ടെന്ന് എ.കെ.ബാലൻ
Mail This Article
×
തിരുവനന്തപുരം∙ ഷാഫി പറമ്പിൽ എംപി ലോക്സഭാംഗമായി ‘ദൃഢപ്രതിജ്ഞ’ എടുത്തത് എന്തുകൊണ്ടെന്നു പൊതുസമൂഹത്തോടു വ്യക്തമാക്കണമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. സത്യപ്രതിജ്ഞ ചെയ്ത 99 കോൺഗ്രസ് എംപിമാരിൽ ഷാഫി ഒഴികെ മറ്റെല്ലാവരും ദൈവനാമത്തിലാണു പ്രതിജ്ഞയെടുത്തത്.
നിയമസഭയിലെ രേഖകൾ പ്രകാരം 2 പ്രാവശ്യം ദൈവനാമത്തിലാണു ഷാഫി സത്യപ്രതിജ്ഞ ചെയ്തത്. ദൃഢപ്രതിജ്ഞ എടുത്തതിനെ സ്വാഗതം ചെയ്യുന്നെന്നും അതേസമയം, ബിജെപി ഭരണത്തിനു കീഴിൽ ന്യൂനപക്ഷങ്ങളിൽപെട്ട ചിലർ ആർഎസ്എസിന്റെ വക്കാലത്തു പിടിക്കാൻ നിർബന്ധിക്കപ്പെടുന്ന കാലമാണിതെന്നും ബാലൻ അഭിപ്രായപ്പെട്ടു.
English Summary:
The Political Message Behind Shafi Parambil's Oath
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.