തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി: 52 വെന്റിലേറ്ററുകൾ ‘അത്യാസന്ന നിലയിൽ’

Mail This Article
×
തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവൻരക്ഷാ ഉപകരണമായ വെന്റിലേറ്ററുകൾ തകരാറിൽ. ആകെയുള്ള 171 വെന്റിലേറ്ററുകളിൽ 52 വെന്റിലേറ്ററുകൾ പ്രവർത്തിക്കുന്നില്ല. ഇതിൽ 38 എണ്ണം പൂർണമായും പ്രവർത്തനരഹിതമായി. 14 എണ്ണം അറ്റകുറ്റപ്പണിയിലാണ്. പ്രവർത്തിക്കുന്നവ 119 എണ്ണം മാത്രം. വെന്റിലേറ്ററുകളുടെ കേടുപാടുകൾ പരിഹരിക്കാൻ 2023– 24 ൽ ഏകദേശം 20 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
വെന്റിലേറ്ററുകളെല്ലാം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു ആശുപത്രി അധികൃതരുടെ അവകാശവാദം. അത്യാസന്നനിലയിലുള്ള രോഗികളുടെ ജീവൻ നിലനിർത്താനും അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും അനിവാര്യമായ ഉപകരണങ്ങളാണ് തകരാറിലായത്.
English Summary:
Fifty two ventilators malfunction in thiruvananthapuram medical college hospital
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.