നായ വീട്ടുമുറ്റത്ത് വിസർജനം നടത്തിയെന്ന് ആരോപണം; അയൽവീട്ടുകാർ തമ്മിൽ അടി

Mail This Article
തിരൂർ ∙ വളർത്തുനായ വീട്ടുമുറ്റത്ത് വിസർജനം നടത്തിയതിലുള്ള വിരോധംവച്ച് നായയുടെ ഉടമയെ അയൽവാസിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുടുംബവും ചേർന്ന് വധിക്കാൻ ശ്രമിച്ചെന്ന് പരാതി. അതേസമയം നായയെ വിട്ട് വീട്ടിലുള്ള കുട്ടിയെ കടിപ്പിക്കാൻ ശ്രമിച്ചെന്നും മകനെ ആക്രമിച്ചെന്നും ആരോപിച്ച് അയൽവാസിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നായയുടെ ഉടമയ്ക്കെതിരെയും പരാതി നൽകി.
നായയുടെ ഉടമയ്ക്ക് സംരക്ഷണം നൽകാൻ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. തിരൂർ കോടതിയിലെ അഭിഭാഷകനായ വട്ടംകുളം കുറ്റിപ്പാല നെട്ടത്തുവളപ്പിൽ റനീഷ് ആണ് പരാതിയുമായി തിരൂർ ഡിവൈഎസ്പിയെ സമീപിച്ചത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുൻ സിപിഎം ഏരിയ സെക്രട്ടറിയുമായ കുറ്റിപ്പാല ചേറാത്ത് രാമകൃഷ്ണനാണ് അയൽവാസിയായ റനീഷിനെതിരെ ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയത്. ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.