മാസപ്പടി കേസ്: 26ന് പരിഗണിക്കും

Mail This Article
×
കൊച്ചി ∙ മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രിക്കും മറ്റുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ബാബു നൽകിയ ഹർജി ഹൈക്കോടതി 26നു പരിഗണിക്കാൻ മാറ്റി. സമാന ആവശ്യത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിക്കൊപ്പം ഇതും പരിഗണിക്കുമെന്ന് ജസ്റ്റിസ് കെ.ബാബു വ്യക്തമാക്കി. വിജിലൻസ് അന്വേഷണാവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെ തുടർന്നാണു ഗിരീഷിന്റെ ഹർജി. ഗിരീഷിന്റെ മരണത്തെ തുടർന്ന് അമിക്കസ് ക്യൂറിയെ നിയോഗിച്ചാണു കോടതി നടപടികൾ തുടർന്നത്. തിരുവനന്തപുരം വിജിലൻസ് കോടതി ഹർജി തള്ളിയതിനെതിരെയാണു മാത്യു കുഴൽനാടന്റെ ഹർജി.
English Summary:
High Court adjourned the petition seeking vigilance investigation against monthly allowence allegation to july 26
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.