ADVERTISEMENT

തിരുവനന്തപുരം∙ കാലവർഷം ദുർബലമാണെങ്കിലും ഇന്നു കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലബാർ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും ‘അലർട്ട്’ ഇല്ല. 

വയനാട് ദുരന്തത്തിനു ശേഷം സംസ്ഥാനത്ത് അലർട്ട് ഇല്ലാത്ത ദിനം. ശക്തമായ മഴയ്ക്കുള്ള സാധ്യത കുറവാണെങ്കിലും സാധാരണ/ ഇടത്തരം മഴ വരും ദിവസങ്ങളിലും തുടരും. മലയോര മേഖലയിൽ ഇടിമിന്നലോടു കൂടിയ മഴസാധ്യത കൂടുതൽ. 14 മുതൽ വീണ്ടും ശക്തമായ മഴ ലഭിക്കുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

English Summary:

Chances of isolated rain in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com