ADVERTISEMENT

മൊറാഴ (കണ്ണൂർ) ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നാട്ടിൽ ബ്രാഞ്ച് സമ്മേളനം പ്രതിനിധികൾ ഒന്നടങ്കം ബഹിഷ്കരിച്ചു. മൊറാഴ ലോക്കൽ കമ്മിറ്റിക്കു കീഴിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് സെക്രട്ടറി ഉൾപ്പെടെ മുഴുവൻ അംഗങ്ങളും ബഹിഷ്കരിച്ചതിനാൽ മുടങ്ങിയത്. ഇതോടെ, ഏരിയ കമ്മിറ്റിയിൽ നിന്നെത്തിയ ഉദ്ഘാടകനും ലോക്കൽ കമ്മിറ്റി പ്രതിനിധികളും മടങ്ങിപ്പോയി. ‌നാട്ടിലെ അങ്കണവാടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നേതാക്കൾ പ്രാദേശിക നേതൃത്വം അറിയാതെ തെറ്റായ തീരുമാനമെടുത്തതായി ആരോപിച്ചാണു ബഹിഷ്കരണം. 

കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ഏറെ അറിയപ്പെടുന്ന സാമ്രാജ്യത്വ വിരുദ്ധ കർഷക സമരം നടന്ന പ്രദേശമാണ് മൊറാഴ. അവിടെയാണ് ചരിത്രത്തിൽ ആദ്യമായി പാർട്ടി സമ്മേളനം സംഘടിതമായി ബഹിഷ്കരിച്ചത്. ആന്തൂർ നഗരസഭയിലെ ദേവർകുന്ന് അങ്കണവാടിയിൽ ജീവനക്കാരി കുട്ടികളെ ദേഹോപദ്രവം ഏൽപിച്ചതായി പരാതി ഉയർന്നിരുന്നു.

ഇതിൽ ആരോപണ വിധേയയായ ജീവനക്കാരിയെ അടുത്തുള്ള സ്ഥലത്തേക്കും ഇതിൽ ഉൾപ്പെടാത്ത ജീവനക്കാരിയെ ദൂരസ്ഥലത്തേക്കും മാറ്റി. കുറ്റക്കാരിയല്ലാത്ത ജീവനക്കാരിയെ ദൂരസ്ഥലത്തേക്കു മാറ്റിയതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബ്രാഞ്ചിലെ 14 അംഗങ്ങളും സമ്മേളനം ബഹിഷ്കരിച്ചത്. നേതാക്കൾ ഇടപെട്ടിട്ടും പ്രതിഷേധം അവസാനിച്ചില്ല. 

English Summary:

CPM meeting suspended in MV Govindan's hometown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com