ADVERTISEMENT

സീതത്തോട് (പത്തനംതിട്ട) ∙ മഞ്ഞത്തോട് മേഖലയിൽ താമസിക്കുന്ന യുവതിക്കു വനംവകുപ്പിന്റെ ജീപ്പിൽ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും പ്രഥമശുശ്രൂഷയൊരുക്കി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും സംഘവും.

ആദിവാസി മേഖലയിലെ ഊരുമൂപ്പൻ രാജുവിന്റെ മകൻ ഭാഗ്യനാഥിന്റെ ഭാര്യ രചിതയാണ് (19) ഇന്നലെ പുലർച്ചെ 5.35നു രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ ജീപ്പിൽ പെൺകുഞ്ഞിനു ജന്മം നൽകിയത്.ആശുപത്രിയിൽ കൊണ്ടു പോകാൻ സഹായം തേടി രാജു പുലർച്ചെ 4.15നു രാജാമ്പാറ സ്റ്റേഷനിൽ എത്തി.

ഇവിടെ ഉണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.അജ്‍മൽ, ആർ.ഗോവിന്ദ് എന്നിവർ വാഹനവുമായി എത്തിയ ശേഷം രചിതയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്നു. മേഖലയിലെ മൂന്ന് സ്ത്രീകളും ഇവർക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നു.പെരുനാട് ഗവ.ആശുപത്രിയിൽ എത്തിയെങ്കിലും വാഹനത്തിൽ നിന്നു മാറ്റുന്നതിനു മുൻപേ പ്രസവിച്ചു. 

English Summary:

Young woman gave birth in forest department jeep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com