രഞ്ജിത്തിന് മുൻകൂർ ജാമ്യം; അറസ്റ്റ് തടഞ്ഞു

Mail This Article
കോഴിക്കോട് ∙ യുവാവിനെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിനു മുൻകൂർ ജാമ്യം. 30 ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നും കോഴിക്കോട് പ്രിൻസിപ്പിൽ ജില്ലാ കോടതി ഉത്തരവിട്ടു. 2012ൽ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി രഞ്ജിത് പീഡിപ്പിക്കുകയും നഗ്നചിത്രം പകർത്തുകയും ചെയ്തെന്ന പരാതിയിലാണു കസബ പൊലീസ് കേസെടുത്തത്.
യുവാവിന്റെ പ്രാഥമികമൊഴി രേഖപ്പെടുത്തിയ കസബ പൊലീസ് അതു സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ അറിയിക്കുകയും തുടർന്ന് എസ്ഐടി മേധാവി ഐശ്വര്യ ഡോങ്ഗ്രേ കോഴിക്കോട്ടെത്തി യുവാവിന്റെ വിശദമായ മൊഴിയെടുക്കുകയും ചെയ്തിരുന്നു.
കേസിനാസ്പദമായ സംഭവം നടന്നതു ബെംഗളൂരുവിലായതിനാൽ കേസ് ബെംഗളൂരു പൊലീസിനു കൈമാറാൻ തീരുമാനിച്ചിരുന്നു. തുടർന്നാണ് ഇന്നലെ രഞ്ജിത് കോഴിക്കോട് പ്രിൻസിപ്പിൽ ജില്ലാ കോടതിയെ സമീപിച്ചത്.