ADVERTISEMENT

കോട്ടയം ∙ ടിക്കറ്റ് പരിശോധകയെന്ന വ്യാജേന ട്രെയിനിൽ കണ്ടെത്തിയ യുവതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കാഞ്ഞവേലി സ്വദേശി റംലത്ത് (42) ആണു പിടിയിലായത്. തിരുവനന്തപുരം – നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. 

ട്രെയിൻ കായംകുളത്തെത്തിയപ്പോൾ ടിക്കറ്റ് പരിശോധകയുടെ വേഷവും റെയിൽവേയുടെ തിരിച്ചറിയൽ കാർഡും ധരിച്ച യുവതി പരിശോധന നടത്തുന്നത് ‌ടിടിഇ അജയകുമാർ കണ്ടു. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണു തട്ടിപ്പു പുറത്തായത്. ട്രെയിൻ കോട്ടയത്ത് എത്തിയപ്പോൾ എസ്എച്ച്ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിൽ റംലത്തിനെ കസ്റ്റഡിയിലെടുത്തു. കോടതി റിമാൻഡ് ചെയ്തു.

English Summary:

Fake TTE caught in Rajya Rani Express

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com