ADVERTISEMENT

തൃപ്പൂണിത്തുറ∙ ലോറിയുടെ പഞ്ചറായ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ വൈക്കം സ്വദേശി കാർ ഇടിച്ചു മരിച്ചു. ലോറി ഉടമയുടെ അനുജനായ വൈക്കം തലയാഴം കുമ്മൻകോട്ട് ലതീഷ് ബാബുവാണ് (45) മരിച്ചത്. സംഭവത്തിൽ ഉദയംപേരൂർ കണ്ണഞ്ചേരിൽ കെ.ജി. വിനോദിനെ (52) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യപിച്ചിരുന്നു എന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വ്യാഴാഴ്ച രാത്രി 10നു വൈക്കം റോഡിൽ ഹിൽപാലസ് പൊലീസ് സ്റ്റേഷനു സമീപമായിരുന്നു സംഭവം. ടയർ പൊട്ടിയതിനെ തുടർന്നായിരുന്നു ലോറി ഇവിടെ നിർത്തിയിട്ടത്. ലോറിക്ക് സമീപം ടയർ മാറ്റാൻ നിന്ന ലതീഷിനെ കാർ പിറകിൽ നിന്നു വന്നു ഇടിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. സംസ്കാരം നടത്തി. ഭാര്യ: ജിഷ. മക്കൾ: പ്രണവ്, ഭവ്യ ലക്ഷ്മി.

English Summary:

person died in accident while changing tyre of lorry

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com