ADVERTISEMENT

കോഴിക്കോട് ∙ വയനാട്ടിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ചെലവു സംബന്ധിച്ചു പുറത്തുവന്ന കണക്കുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ചു ജനങ്ങൾക്കിടയിൽ സംശയങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ടെന്നും സർക്കാർ വ്യക്തത വരുത്തണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മുൻപും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചതിന്റെ ചരിത്രം പിണറായി വിജയൻ സർക്കാരിനുണ്ട്. ഇതിന്റെ പേരിൽ ലോകായുക്തയിൽ കേസ് വരെ നേരിട്ടു. ദുരന്തത്തെ കൊള്ളയടിക്കാനാണു പിണറായി സർക്കാർ ശ്രമിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരിനു വീഴ്ചയുണ്ടായിട്ടില്ലെന്നും കേന്ദ്രത്തിന്റെ 500 കോടി രൂപ സംസ്ഥാന സർക്കാരിന്റെ കൈവശമുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

English Summary:

K. Surendran claims government is exploiting disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com