ADVERTISEMENT

കൊച്ചി∙ സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ അറസ്റ്റിൽ. ജെയിംസ് കാമറൂൺ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചില ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള മലപ്പുറം പൂച്ചാൽ കല്ലറമ്മൽ വീട്ടിൽ എ.ഷാജഹാനാണ്(31) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.

കണ്ണൂർ സ്വദേശിയായ യുവതിക്കൊപ്പം വെണ്ണലയിലാണു ഷാജഹാൻ താമസിച്ചിരുന്നത്. ജെയിംസ് കാമറൂൺ എന്ന ചിത്രത്തിൽ യുവതി അഭിനയിച്ചെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.

യുവതിയെ വിവാഹം കഴിക്കുമെന്നായിരുന്നു ഷാജഹാൻ പറഞ്ഞിരുന്നതെങ്കിലും ഇയാൾ വിവാഹിതനാണെന്ന വിവരം പിന്നീടു യുവതി അറിഞ്ഞു. ഇതോടെയാണു പരാതി നൽകിയത്. തുടർച്ചയായി ബലാത്സംഗം ചെയ്യുക, ഭീഷണി, വഞ്ചന, ആയുധം ഉപയോഗിച്ചു മുറിവേൽപിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണു കേസെടുത്തിട്ടുള്ളത്.

English Summary:

Director A Shahjahan arrested for Harassment

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com