60–ാം വാർഷികം ആഘോഷമാക്കി കേരള കോൺഗ്രസുകൾ
Mail This Article
കോട്ടയം ∙ 60–ാം ജന്മദിനാഘോഷം വിവിധ പരിപാടികളോടെ കേരള കോൺഗ്രസ് പാർട്ടികൾ ആഘോഷിച്ചു.
കേരള കോൺഗ്രസ് (എം) തറവാടിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും പിളർപ്പുകളുടെ കാലം കഴിഞ്ഞെന്നും ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു ജോസ് കെ.മാണി എംപി പറഞ്ഞു.
ഗവ. ചീഫ് വിപ് എൻ.ജയരാജ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, തോമസ് ചാഴികാടൻ, മുഹമ്മദ് ഇക്ബാൽ, സണ്ണി തെക്കേടം, ബേബി ഉഴുത്തുവാൽ, വിജി എം.തോമസ്, ചെറിയാൻ പോളച്ചിറയ്ക്കൽ, സഖറിയാസ് കുതിരവേലിൽ, പ്രഫ.ലോപ്പസ് മാത്യു എന്നിവർ പ്രസംഗിച്ചു.
∙ കേരള ജനതയുടെ താൽപര്യം സംരക്ഷിക്കാനും സംസ്ഥാനത്തെ കൂടുതൽ പുരോഗതിയിലേക്കു നയിക്കാനും കേരള കോൺഗ്രസ് പാർട്ടി തുടർന്നും പ്രവർത്തിക്കുമെന്നു കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ പറഞ്ഞു.
കേരള കോൺഗ്രസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്രാൻസിസ് ജോർജ് എംപി, മോൻസ് ജോസഫ് എംഎൽഎ, പി.സി.തോമസ്, ജോയ് ഏബ്രഹാം, തോമസ് ഉണ്ണിയാടൻ, ജോസഫ് എം.പുതുശ്ശേരി, പ്രഫ. ഡി.കെ.ജോൺ, എം.പി.പോളി, അപു ജോൺ ജോസഫ്, ഷീല സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു.
∙ നാഷനലിസ്റ്റ് കേരള കോൺഗ്രസ് – ആഘോഷം സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജോൺ മാത്യു മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു.
∙ കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി – സമ്മേളനം ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. വർക്കിങ് ചെയർമാൻ ഡോ. ദിനേശ് കർത്ത അധ്യക്ഷത വഹിച്ചു.
∙ കേരള കോൺഗ്രസ് (എസ്) – ആഘോഷം സെക്രട്ടറി ജനറൽ ഡോ. ഷാജി കടമല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബോബൻ ടി.തെക്കേൽ അധ്യക്ഷത വഹിച്ചു.
∙ ജനാധിപത്യ കേരള കോൺഗ്രസ് – ചെയർമാൻ ഡോ.കെ.സി. ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിച്ചു.