ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തി; അരിത ബാബുവിന്റെ സ്വർണാഭരണം മോഷണം പോയി

Mail This Article
തിരുവനന്തപുരം∙ നിയമസഭാ മാർച്ചിലെ സംഘർഷത്തിൽ പരുക്കേറ്റതിനെ തുടർന്നു ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് അരിത ബാബുവിന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി. കമ്മലുകളും മാലയും ഉൾപ്പെടെ ഒന്നേകാൽ പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്. സിടി സ്കാനിങ്ങിന് കൊണ്ടുപോയപ്പോൾ ഊരി ബാഗിലിട്ട ആഭരണങ്ങളാണ് നഷ്ടമായത്. ആശുപത്രിക്കുള്ളിൽ വച്ച് ആഭരണങ്ങൾ മോഷണം പോയെന്നു കാണിച്ച് അരിത ബാബു നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു.
അരിത ബാബു പറഞ്ഞത്: ‘പൊട്ടിയതു മാറ്റി ഒരുമാസം മുൻപ് വാങ്ങിയ പുതിയ മാലയാണ് മോഷണം പോയത്. മാലയ്ക്കും കമ്മലിനും കൂടി 80,000 രൂപയോളം വില വരും. ചൊവ്വാഴ്ച ഉച്ചയ്ക്കു പ്രതിപക്ഷ യുവജനസംഘടനകളുടെ മാർച്ചിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ജലപീരങ്കി പ്രയോഗത്തിൽ തലയ്ക്കു ക്ഷതം സംഭവിച്ചെന്ന സംശയത്തിൽ ഡോക്ടർ സിടി സ്കാൻ എടുക്കാൻ നിർദേശിച്ചു. സ്കാനിങ്ങിന് തൊട്ടുമുൻപ് ആഭരണങ്ങളും വാച്ചും ഊരിമാറ്റാൻ ജീവനക്കാരി ആവശ്യപ്പെട്ടു. ഉടൻ തന്നെ ആഭരണങ്ങൾ ഊരി സുഹൃത്തിനെ ഏൽപിച്ചു. അവൾ ബാഗിനുള്ളിൽ ഇതു സൂക്ഷിച്ചു. സ്കാനിങ്ങിന് പണമടയ്ക്കാൻ നേരത്താണ് ഗൂഗിൾ പേ ഇല്ലെന്ന് അറിഞ്ഞത്. ഉടൻ തന്നെ സുഹൃത്ത് പണമെടുക്കാനായി എടിഎം കൗണ്ടർ തിരഞ്ഞ് പുറത്തേക്കു പോയി. കുറച്ചുദൂരം പോയപ്പോഴാണ് ബാഗ് സ്കാനിങ് റൂമിനു പുറത്തെ കസേരയിൽ മറന്നുവച്ചത് ഓർത്തത്.