ADVERTISEMENT

തൊടുപുഴ ∙ ശക്തമായ മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ വീട്ടമ്മ മരിച്ചു. വണ്ണപ്പുറം കൂവപ്പുറം തേവരുകുന്നേൽ ഓമന (65) ആണു മരിച്ചത്. ഇന്നലെ വൈകിട്ട്‌ ഓമനയും ഭർത്താവ് ദിവാകരനും സമീപത്തെ തങ്ങളുടെ പുരയിടത്തിൽ കൃഷിപ്പണിക്കുശേഷം വീട്ടിലേക്കു തിരികെ പോകുന്നതിനിടെയാണു സംഭവം. 

വഴിയിലെ ചെറുതോട്ടിൽ അപ്രതീക്ഷിതമായി കുത്തൊഴുക്ക് ഉണ്ടാവുകയായിരുന്നു. രണ്ടുപേരും മലവെള്ളപ്പാച്ചിലിൽപെട്ടു. ദിവാകരൻ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഓമന ഒഴുകിപ്പോയി. മൃതദേഹം ഒരു കിലോമീറ്റർ താഴെനിന്നാണു കണ്ടെത്തിയത്. മക്കൾ: മനു, സിനി, ലിജി.

English Summary:

Housewife died by flash flood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com