ADVERTISEMENT

തിരുവനന്തപുരം∙ വഖഫ് വിഷയത്തിലെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനെ അടുത്തേക്കു വിളിച്ചുവരുത്തി കയർത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ് വിഷയത്തിലെ പ്രസംഗത്തിനു ശേഷം അതെപ്പറ്റി 2 പ്രമുഖ നേതാക്കൾ നടത്തിയ പരാമർശത്തിലുള്ള പ്രതികരണമാണ് മാധ്യമ പ്രവർത്തകൻ തേടിയത്. മറുപടി പറയാൻ സൗകര്യമില്ലെന്നു പറഞ്ഞ് മുന്നോട്ടു നീങ്ങിയ സുരേഷ് ഗോപി തുടർന്ന് മാധ്യമ പ്രവർത്തകനെ അടുത്തേക്കു വിളിച്ചുവരുത്തി ‘താങ്കൾ പ്രസംഗം നേരിട്ടു കേട്ടിരുന്നോ’ എന്നാരാഞ്ഞു.

താങ്കളുടെ പ്രസംഗത്തെക്കുറിച്ച് നേതാക്കൾ നടത്തിയ പ്രതികരണത്തിലുള്ള അഭിപ്രായമാണ് ചോദിച്ചതെന്ന് മാധ്യമപ്രവർത്തകൻ ആവർത്തിച്ചപ്പോൾ ചോദ്യത്തിനു മറുപടി നൽകാൻ‍ സൗകര്യമില്ലെന്നും ഈ വിഷയത്തിൽ ‘പാർലമെന്റിൽ വേണ്ടതു കാണിച്ചു തരാമെന്നും’ പറഞ്ഞു. ഇത് വിഡിയോയിൽ പകർത്താൻ മന്ത്രിയുടെ ഗൺമാൻ ശ്രമിച്ചു. ‘താങ്കൾ വിഡിയോ ചിത്രീകരിക്കുകയാണെങ്കിൽ ഇത് ഞങ്ങളും ചിത്രീകരിക്കുമെന്ന് ’ മാധ്യമ പ്രവർത്തകൻ അറിയിച്ചതോടെ ഗൺമാനെ സുരേഷ് ഗോപി തന്നെ വിലക്കി. സുരേഷ് ഗോപിയുടെ നടപടി അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയനും (കെയുഡബ്ല്യുജെ) തിരുവനന്തപുരം പ്രസ് ക്ലബ്ബും പ്രതികരിച്ചു.

English Summary:

Suresh Gopi Clashes With Journalist Over Waqf Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com