ADVERTISEMENT

കോട്ടയം∙ ഇടുക്കി ജില്ലയിലെ മാമലക്കണ്ടം ഭാഗത്തുനിന്നു കോട്ടയം സിഎംഎസ് കോളജിലെ ജന്തുശാസ്ത്രം വിഭാഗം അധ്യാപകനായ ഡോ.ജോബിൻ മാത്യുവും ഗവേഷണ വിദ്യാർഥിയായ എഡ്വിൻ ജോസഫും സംഘവും പുതിയ ഇനം ചിതലിനെ കണ്ടെത്തി.  കോളജിലെ സുവോളജി വിഭാഗത്തിന്റെ പ്രഥമ മേധാവിയായിരുന്ന പരേതനായ പി.എസ്.സക്കറിയയോടുള്ള ആദരസൂചകമായി ‘അംപൗലിടെർമസ് സക്കറിയ’ (Ampoulitermes Zacharia) എന്നാണ് പുതിയ ചിതലിന്റെ ശാസ്ത്രനാമം. 

വരണ്ട ചുറ്റുപാടുകളിലും നിത്യഹരിത വനങ്ങളിലും ധാരാളമായി കണ്ടുവരുന്ന ചിതലുകൾ ജൈവ അവശിഷ്ടങ്ങൾ വിഘടിപ്പിച്ച് ഉപകാരികളായ സൂക്ഷ്മജീവികളുടെ നിലനിൽപിനും കുമുളുകൾ, സസ്യങ്ങൾ, ജന്തുക്കൾ എന്നിവയുടെ വൈവിധ്യം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. കേരളത്തിൽ മാത്രം കണ്ടുവരുന്ന ഈ ജനുസ്സിൽപെടുന്ന രണ്ടാമത്തെ ചിതലാണിവ. ഇന്റർനാഷനൽ ജേണൽ ഓഫ് ട്രോപ്പിക്കൽ ഇൻസെക്ട് സയൻസ് എന്ന രാജ്യാന്തര ജേണലിൽ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English Summary:

Ampoulitermes Zacharia: A new termite species, Ampoulitermes Zacharia, has been discovered in Kerala

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com