ADVERTISEMENT

തിരുവനന്തപുരം ∙ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ തലേന്നു പ്രസിദ്ധീകരിച്ച സാമുദായിക വിഭജനത്തിനു കാരണമാകുമെന്ന് ആക്ഷേപമുയർന്ന സിപിഎമ്മിന്റെ പത്രപ്പരസ്യത്തിന് ആരും അനുമതി വാങ്ങിയിട്ടില്ലെന്നും ഇക്കാര്യത്തിൽ അന്വേഷണമില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. പരസ്യത്തിന് അനുമതി തേടിയിരുന്നെന്ന മന്ത്രി എം.ബി.രാജേഷ് അടക്കമുള്ളവരുടെ വാദം ഇതോടെ പൊളിഞ്ഞു. 

‘സരിൻ തരംഗം’ എന്ന തലക്കെട്ടോടെ സുപ്രഭാതം, സിറാജ് പത്രങ്ങളിൽ കഴിഞ്ഞ 19ന് വന്ന പരസ്യത്തിന് രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർഥികളോ അടക്കം ആരും അനുമതി വാങ്ങിയിട്ടില്ലെന്നു വിവരാവകാശ നിയമപ്രകാരം പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫിസറാണു വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും അന്വേഷണമൊന്നും നടക്കുന്നില്ലെന്നും  മറുപടിയിലുണ്ട്.

പരസ്യം പ്രസിദ്ധീകരിച്ച പത്രങ്ങളുടെ പ്രതിനിധികളെ കലക്ടറേറ്റിൽ വിളിച്ചുവരുത്തി മൊഴിയെടുത്തിട്ടും അന്വേഷണം നടക്കുന്നില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ മറുപടി എൽഡിഎഫിന്റെ പെരുമാറ്റച്ചട്ട ലംഘനം തേച്ചുമായ്ച്ചു കളയാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണു സൂചന. പരാതി കിട്ടാത്തതിനാൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടറോ അവരുടെ കീഴിലെ ആരെങ്കിലുമോ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ   വാദം.

പരസ്യം സംബന്ധിച്ചു വരണാധികാരിക്കു പരാതി നൽകിയിരുന്നതായി യുഡിഎഫ് പാലക്കാട് ചെയർമാൻ മരയ്ക്കാർ മാരായമംഗലം പറഞ്ഞു.

English Summary:

Palakkad By-Election: District administration contradicts LDF claims on controversial advertisement of P Sarin

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com