നാട്ടികയിൽ മരിച്ചവർ ‘അതിദരിദ്രരല്ല’
Mail This Article
പാലക്കാട് ∙ തലചായ്ക്കാൻ സ്വന്തമായി വീടോ ഭൂമിയോ ഇല്ലാതെ പാതയോരങ്ങളിൽ അലയുന്നത് 14,044 കുടുംബങ്ങളാണെന്നു സർക്കാർ കണക്കുകൾ പറയുമ്പോഴും രേഖകളിൽ ഇടമില്ലാതെ വലയുന്നത് അതിലേറെപ്പേർ. കഴിഞ്ഞദിവസം തൃശൂർ നാട്ടികയിൽ റോഡരികിൽ ഉറങ്ങുമ്പോൾ ലോറി കയറി മരിച്ച 5 പേരും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിൽ ഇല്ല.അടുത്ത നവംബർ ഒന്നോടെ സംസ്ഥാനത്തെ ഒരു കുടുംബം പോലും അതിദരിദ്രരായി അവശേഷിക്കില്ലെന്നാണു സർക്കാർ അവകാശപ്പെടുന്നത്.
2021 ൽ നടത്തിയ സർവേ പ്രകാരം 64,006 കുടുംബങ്ങളാണ് അതിദാരിദ്ര്യ പട്ടികയിലുള്ളത്. ഇതിൽ സ്വന്തമായി വീടില്ലാതെ പാതയോരങ്ങളിൽ അലയുന്ന 14,044 കുടുംബങ്ങളിൽ 7309 കുടുംബങ്ങൾ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്നവരാണ്.സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായത്തോടെ 60 ശതമാനത്തിലേറെപ്പേരെ ആ അവസ്ഥയിൽനിന്നു മാറ്റാൻ കഴിഞ്ഞെന്നാണു സർക്കാർ പറയുന്നത്.