ഹേമ കമ്മിറ്റി മൊഴികളിൽ 35 കേസുകൾ, ചില പ്രമുഖർക്കെതിരെ 5 കേസുകൾ വരെ; നടപടികൾ അതീവരഹസ്യം

Mail This Article
തിരുവനന്തപുരം ∙ ഹേമ കമ്മിറ്റി വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്എടി) ചലച്ചിത്ര പ്രവർത്തകർക്കെതിരെ ഇതുവരെ എടുത്തത് 35 കേസുകൾ. കമ്മിറ്റിയിൽ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ എടുത്ത ഈ കേസുകളിൽ ഭൂരിഭാഗവും ലൈംഗിക പീഡനക്കേസുകളാണ്. 5 കേസുകൾ വരെ ചുമത്തപ്പെട്ട പ്രമുഖരുമുണ്ട് കൂട്ടത്തിൽ.
എസ്ഐടി അന്വേഷണത്തിനെതിരെ സുപ്രീം കോടതിയിൽ വന്ന ഹർജികൾ ഈ കേസുകളെ തുടർന്നാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടൻ സിദ്ദിഖ് അടക്കമുള്ളവർക്ക് എതിരെ എടുത്ത 24 കേസുകൾ ഇവയ്ക്കു പുറമേയാണ്.
കമ്മിറ്റി മുൻപാകെ പരാതി ഉന്നയിച്ചവർക്കു കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെങ്കിൽ പോലും കുറ്റവാളികളെ വെറുതേ വിടാൻ പാടില്ലാത്തതാണെന്നു സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിക്കുള്ള മറുപടിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. റിപ്പോർട്ടിലെ നടപടിയെച്ചൊല്ലി സിനിമാലോകം തന്നെ ഇപ്പോൾ രണ്ടു തട്ടിലാണ്.
മൊഴിയെടുക്കലും നടപടിക്രമങ്ങളും അതീവ രഹസ്യമാക്കിയാണ് 35 കേസുകളും റജിസ്റ്റർ ചെയ്തത്. എഫ്ഐആർ പോലും പുറത്തുവിട്ടിട്ടില്ല. ആദ്യം മൊഴി കൊടുത്ത പലരും പിന്നീട് മൊഴി കൊടുക്കാനും കേസുമായി മുന്നോട്ടുപോകാനും തയാറായില്ലെങ്കിലും കോടതിയുടെ പിന്തുണയോടെ അന്വേഷണസംഘം വീണ്ടും സമീപിച്ചതോടെ സ്ഥിതി മാറി.
ഭീഷണിക്കും
പരിഹാരം
ഹേമ കമ്മിറ്റിക്കു പരാതി നൽകിയവരെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയും കോടതിക്കു മുൻപിലെത്തിയിരുന്നു. വിമൻ ഇൻ സിനിമ കലക്ടീവിന്റെ (ഡബ്ല്യുസിസി) പരാതിയിൽ, പ്രശ്നങ്ങൾ അറിയിക്കാൻ നോഡൽ ഓഫിസറെ നിയമിക്കണമെന്ന് എസ്എടിയോട് ഹൈക്കോടതി നിർദേ
ശിച്ചിട്ടുണ്ട്.