ADVERTISEMENT

ചെറുതുരുത്തി (തൃശൂർ) ∙ കലാമണ്ഡലത്തിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്് അധ്യാപകരടക്കം 134 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി ഇന്നലെ രാത്രി റദ്ദാക്കി. മന്ത്രി സജി ചെറിയാൻ വൈസ് ചാൻസലർ പ്രഫ. ബി.അനന്തകൃഷ്ണനുമായി നടത്തിയ ചർച്ചയെത്തുടർന്നാണു പിരിച്ചുവിടൽ ഉത്തരവ് റദ്ദാക്കുന്നതെന്ന് റജിസ്ട്രാർ ഡോ. പി.രാജേഷ്കുമാർ അറിയിച്ചു.

അധ്യാപകർ ഉൾപ്പെടെ പിരിച്ചുവിട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നതിനാൽ മുന്നൂറിലേറെ കുട്ടികൾ പഠിക്കുന്ന കലാമണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ അധ്യയനം ഇന്നു മുതൽ മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു. സുരക്ഷ, മെസ്, ഹോസ്റ്റൽ, ഓഫിസ് പ്രവർത്തനങ്ങളും അവതാളത്തിലാകുമായിരുന്നു. നടപടി വൻ വിവാദമായതോടെയാണ് മന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടായതും ഉത്തരവു തിരക്കിട്ടു പിൻവലിച്ചതും. 

എങ്കിലും, സാമ്പത്തികപ്രശ്നം എങ്ങനെ പരിഹരിക്കുമെന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. സ്ഥിരം ജീവനക്കാർക്കുൾപ്പെടെ 2 മാസത്തെ ശമ്പളം കുടിശികയാണ്. 70 സ്ഥിരം ജീവനക്കാരാണു കലാമണ്ഡലത്തിലുള്ളത്. ഇതിൽ 52 പേർ അധ്യാപകരാണ്. കലാമണ്ഡലത്തിൽ സാമ്പത്തിക പ്രതിസന്ധി നേരത്തേയുണ്ടായിരുന്നെങ്കിലും പിരിച്ചുവിടൽ ഉത്തരവിറക്കാൻ ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പു ഫലത്തിനായി കാത്തിരിക്കുകയായിരുന്നു കലാമണ്ഡലം അധികൃതർ. തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് ഉത്തരവിറക്കുന്നത് തിരിച്ചടിയാകുമെന്നു വിലയിരുത്തിയായിരുന്നു ഈ കരുതൽ.

English Summary:

Financial Crisis Looms as Kalamandalam Withdraws Layoff Order : Facing a severe financial crisis, Kalamandalam had issued layoff notices to 134 temporary staff, including teachers.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com