അനധികൃത ബോർഡും കൊടിതോരണങ്ങളും 10 ദിവസത്തിനകം നീക്കണം; തദ്ദേശസ്ഥാപനങ്ങൾക്കു സർക്കാർ നിർദേശം

Mail This Article
×
തിരുവനന്തപുരം ∙ സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ ഫ്ലെക്സ് ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും 10 ദിവസത്തിനകം നീക്കണമെന്നു തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കു സർക്കാർ നിർദേശം നൽകി. ഈ മാസം 4ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിർദേശം.
ഇതു നീക്കാത്ത സെക്രട്ടറിമാർക്കെതിരെ കോടതി ഉത്തരവുപ്രകാരം പിഴ ചുമത്തുമെന്നും തദ്ദേശവകുപ്പിന്റെ സർക്കുലറിൽ വ്യക്തമാക്കി. ഇവ നീക്കാൻ ആവശ്യമെങ്കിൽ പൊലീസ് സഹായം തേടണം. ഇക്കാര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും അടിയന്തര നിർദേശങ്ങൾ നൽകണം. നീക്കുന്ന ഫ്ലെക്സ് ബോർഡുകളും മറ്റും ശാസ്ത്രീയമായി സംസ്കരിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർ ശ്രദ്ധിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെട്ടു.
English Summary:
High Court order sparks action: 10-day deadline for removal of unauthorized boards and decorations in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.