മുണ്ടിനീര് വ്യാപനം: സൗജന്യ വാക്സീൻ നൽകണമെന്ന് കേരളം
Mail This Article
×
തിരുവനന്തപുരം ∙ സംസ്ഥാനത്താകെ കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംപ്സ്) വ്യാപിക്കുന്ന സാഹചര്യത്തിൽ സൗജന്യ വാക്സീൻ അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും. ഈ വർഷം എഴുപതിനായിരത്തോളം പേർക്കാണു രോഗം ബാധിച്ചത്. രോഗവ്യാപനം നിയന്ത്രിക്കാൻ എല്ലാ കുട്ടികൾക്കും സൗജന്യമായി എംഎംആർ വാക്സീൻ നൽകണമെന്നാണ് ആവശ്യം.
ഇപ്പോൾ ഒന്നര വയസ്സുള്ള കുട്ടികൾക്ക് എംആർ (മീസിൽസ്, റുബെല്ല) വാക്സീനാണ് നൽകുന്നത്. എംഎംആർ വാക്സീന് വേണ്ടിയുള്ള സമ്മർദം ശക്തമാക്കാൻ ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രിക്സിന്റെ (ഐഎപി) പങ്കാളിത്തവും സംസ്ഥാനം തേടും. സൗജന്യമായി എംഎംആർ നൽകണമെന്ന് ഐഎപി വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്.
English Summary:
Mumps: Mumps cases are surging among children in Kerala, prompting the state government to request free MMR vaccines from the Central Government
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.