കോൺഗ്രസിലെ നേതൃമാറ്റം: ചർച്ച നടന്നിട്ടില്ലെന്ന് വി.ഡി.സതീശൻ
![vd-satheesan വി.ഡി.സതീശൻ](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/3/12/vd-satheesan.jpg?w=1120&h=583)
Mail This Article
കണ്ണൂർ ∙ കോൺഗ്രസിലെ നേതൃമാറ്റം സംബന്ധിച്ചു പാർട്ടിയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇപ്പോൾ പുറത്തുവരുന്നതെല്ലാം മാധ്യമവാർത്തകളാണ്. 20 വർഷത്തിനിടെ, കോൺഗ്രസും യുഡിഎഫും അഭിപ്രായവ്യത്യാസമൊന്നുമില്ലാതെ ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്ന കാലമാണിത്. വയനാട്ടിലും പാലക്കാട്ടും ഗംഭീര വിജയമുണ്ടായി. തിരിച്ചുവരവിനു വേണ്ടിയുള്ള വലിയ തയാറെടുപ്പു നടക്കുകയാണ്. സിപിഎമ്മിനെപ്പോലെയല്ല, കോൺഗ്രസിൽ ജനാധിപത്യപരമായ ചർച്ചകൾ നടക്കും.
വി.ഡി.സതീശനോ കെ.സുധാകരനോ പോക്കറ്റിൽനിന്നു കടലാസെടുത്ത് ഇതാണു തീരുമാനമെന്നു പറഞ്ഞാൽ കയ്യടിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. മുതിർന്ന നേതാക്കളും ചെറുപ്പക്കാരും അഭിപ്രായം പറഞ്ഞാൽ ഗൗരവത്തോടെ ചർച്ച ചെയ്യും.
മുതിർന്നവരുടെ അനുഭവവും ചെറുപ്പക്കാരുടെ ആവേശവും സംയോജിപ്പിച്ചുള്ള തിരഞ്ഞെടുപ്പുശൈലിയാണ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നടപ്പാക്കിയത്. അതു തുടരുമെന്നും സതീശൻ പറഞ്ഞു.