ADVERTISEMENT

തിരുവനന്തപുരം ∙ കുറഞ്ഞ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭിച്ചിരുന്ന 4 ദീർഘകാല കരാറുകൾ റദ്ദാക്കിയതോടെ കെഎസ്ഇബിക്കു നഷ്ടമായത് 197.57 കോടി രൂപ. ലഭ്യമായ 465 മെഗാവാട്ട് വൈദ്യുതി കിട്ടാതായതോടെ ഹ്രസ്വകാല കരാറുകളിലൂടെയും വൈദ്യുതി എക്സ്ചേഞ്ചുകളിൽ നിന്നു താൽക്കാലികമായും ഈ അളവിൽ വൈദ്യുതി വാങ്ങിയതിനെ തുടർന്നുണ്ടായ നഷ്ടമാണിത്. യൂണിറ്റിന് ശരാശരി 4.21 രൂപ നിരക്കിലായിരുന്നു 4 കരാറുകളിലൂടെ കെഎസ്ഇബിക്ക് 465 മെഗാവാട്ട് വൈദ്യുതി ലഭിച്ചിരുന്നത്. കരാർ റദ്ദാക്കിയതിനെ തുടർന്ന് 2023 ജൂൺ മുതലാണ് വൈദ്യുതി ലഭ്യമല്ലാതായത്. തുടർന്ന് 2024 മാർച്ച് 31 വരെയുള്ള കണക്കാണിത്.

2023– 24ൽ ആകെ 12982.59 കോടി രൂപയുടെ വൈദ്യുതിയാണ് കെഎസ്ഇബി പുറത്തുനിന്നു വാങ്ങിയത്. യൂണിറ്റിന്റെ ശരാശരി നിരക്ക് കണക്കാക്കിയാൽ ഇത് 5.053 രൂപയാണെങ്കിലും പലപ്പോഴും യൂണിറ്റിന് 10 രൂപയോളം നൽകി വൈദ്യുതി എക്സ്ചേഞ്ചുകളിൽ നിന്നു വൈദ്യുതി വാങ്ങേണ്ടി വന്നിട്ടുണ്ട്. 

ദീർഘകാല കരാറുകൾ അധികമില്ലാതിരുന്നത് കഴിഞ്ഞ വർഷത്തെ വൈദ്യുതി വാങ്ങൽ ചെലവ് ഗണ്യമായി ഉയർത്തിയെന്നാണ് കണക്കുകൾ കാണിക്കുന്നത്. 224.093 കോടി യൂണിറ്റ് വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാറുകളാണ് നിലവിലുണ്ടായിരുന്നത്. അതിന് യൂണിറ്റിന് ശരാശരി 3.89 രൂപ നിരക്കിൽ 872.15 കോടി രൂപയാണ് ചെലവായത്. ഹ്രസ്വകാല കരാറുകൾക്കാകട്ടെ, യൂണിറ്റിന് ശരാശരി 5.63 രൂപ നിരക്കിൽ 718.44 കോടി രൂപ ചെലവായി. 2123.16 കോടി രൂപയും താൽക്കാലികമായി വൈദ്യുതി എക്സ്ചേഞ്ചുകളിൽ നിന്ന് 364.17 കോടി യൂണിറ്റ് വാങ്ങിയതിനാണ്. യൂണിറ്റിന് ശരാശരി 5.83 രൂപയാണ് ചെലവ്. യൂണിറ്റിന് ശരാശരി 4.31 രൂപ നിരക്കിൽ കേന്ദ്ര പൂളിൽ നിന്നുള്ള 1095.187 കോടി യൂണിറ്റ് വൈദ്യുതി സംസ്ഥാനത്തിനു ലഭിച്ചു.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വിവിധ ദീർഘകാല കരാറുകളിൽ കെഎസ്ഇബി ഏർപ്പെടുന്നുണ്ടെങ്കിലും അതിൽ നിന്നുള്ള വൈദ്യുതി ലഭിച്ചു തുടങ്ങാൻ ഇനിയും സമയമെടുക്കും. അതിനാൽ വൈദ്യുതി ക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ള 2025 ഫെബ്രുവരി മുതൽ മേയ് വരെ കാലയളവിലേക്ക് ഹ്രസ്വകാല കരാറുകൾ ഒപ്പിട്ടിട്ടുണ്ട്.

English Summary:

Long-Term Power Deals Cancelled: KSEB faces a ₹197.57 crore loss due to the cancellation of long-term power purchase agreements, impacting electricity prices and highlighting Kerala's energy challenges

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com