ശബരി റെയിൽ: സ്ഥലമുടമകൾ ഗുരുതര പ്രതിസന്ധിയിലെന്ന് ആക്‌ഷൻ കൗൺസിൽ

Mail This Article
തിരുവനന്തപുരം∙ വിവാദങ്ങളൊഴിവാക്കി ശബരി റെയിൽ പദ്ധതിയുടെ സ്ഥലമെടുപ്പും നിർമാണവും വേഗത്തിലാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ചു പ്രവർത്തിക്കണമെന്ന് ശബരി റെയിൽ ആക്‌ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ. പദ്ധതിക്കായി കല്ലിട്ട 70 കിലോമീറ്റർ പ്രദേശത്തെ സ്ഥലം വിൽക്കാൻ സാധിക്കുന്നില്ല. ചികിത്സയ്ക്കോ കടം വീട്ടാനോ മക്കളുടെ വിവാഹത്തിനോ വിദ്യാഭ്യാസത്തിനോ പണം കണ്ടെത്താൻ കഴിയാത്ത ഗുരുതര പ്രതിസന്ധിയിലാണ് സ്ഥലമുടമകളിൽ പലരും.
-
Also Read
ആൾക്ഷാമം: വഴി തെറ്റി സേഫ് കേരള
പദ്ധതി കിഫ്‌ബി വഴി നടപ്പാക്കാൻ വായ്‌പപ്പരിധി ഉയർത്തുന്നതു കേന്ദ്രവുമായി ചർച്ച ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമുള്ളതാണ്. വായ്പപ്പരിധി സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള കേസ് സുപ്രീം കോടതിയിൽ നടക്കുമ്പോഴാണ് ഇത്തരം പ്രസ്താവന. ത്രികക്ഷി കരാർ ഒപ്പു വച്ചു പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് സംസ്ഥാനം പിന്നോട്ടു പോയതാണു പദ്ധതിക്കു തിരിച്ചടിയായതെന്നു ഫെഡറേഷൻ നേതാക്കൾ പറഞ്ഞു. ഡിജോ കാപ്പൻ, ബാബു പോൾ, ജിജോ പനച്ചിനാനി, എസ്.പത്മകുമാർ, എ.കെ ചന്ദ്രമോഹൻ, സി.കെ.വിദ്യാസാഗർ, പി.എ.സലിം, ജെയ്സൺ മാന്തോട്ടം, രാധാകൃഷ്ണ മേനോൻ, ആർ.മനോജ് പാലാ, സജി കുടിയിരിപ്പിൽ, പ്രഫ.ജോസുകുട്ടി ഒഴുകയിൽ,എൻ.ചന്ദ്രമോഹൻ, ദീപു രവി, ഇ.എ.റഹിം,അനിയൻ എരുമേലി, പി.എം.ഇസ്മായിൽ, എം.പി.വിശ്വനാഥൻ നായർ