ADVERTISEMENT

പത്തനംതിട്ട ∙ ഏഴു ഭൂഖണ്ഡങ്ങളിലെയും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കുന്ന സെവൻ സമ്മിറ്റിൽ പങ്കെടുക്കണമെന്ന സ്വപ്നത്തിലേക്ക് തിരുവല്ല സ്വദേശി സീന സാറാ മജ്നു ആദ്യചുവടുവച്ചുകഴിഞ്ഞു. കഴിഞ്ഞ ഒക്ടോബർ 12ന് രാവിലെ 9.15ന് സീന 19,341 അടി ഉയരത്തിൽ, ആഫ്രിക്കയിലെ കിളിമഞ്ചാരോയുടെ നെറുകയിലെത്തി. 6 ദിവസം കൊണ്ടാണ് ലക്ഷ്യം നേടിയത്. മൈനസ് 20–25 വരെയാണു താപനില. യാത്രയ്ക്കു സഹായിക്കുന്ന ഏജൻസി പ്രതിനിധികളായി ഗൈഡ്, പോർട്ടർ, കുക്ക്, സാധനങ്ങൾ ചുമക്കാൻ ഒരാൾ. ഇങ്ങനെ 4 പേരാണ് ഒപ്പമുണ്ടായിരുന്നത്. ടെന്റ് അടിച്ച് അവിടെ ഭക്ഷണം പാകം ചെയ്തു കഴിച്ചും ഉറങ്ങിയുമായിരുന്നു യാത്ര. 

English Summary:

Seena Sara Majnu Conquers Mount Kilimanjaro: Seena conquers mount Kilimanjaro in Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com