ADVERTISEMENT

കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനു രണ്ടാംഘട്ട പട്ടിക തയാറാക്കാൻ മാർഗനിർദേശങ്ങളായി. ദുരന്തഭൂമിയിൽ വാസയോഗ്യമാണെന്ന് (ഗോ സോൺ) ജോൺ മത്തായി സമിതി കണ്ടെത്തിയ പ്രദേശങ്ങളിലുള്ളതും എന്നാൽ വാസയോഗ്യമല്ലാത്ത(നോ ഗോ സോൺ) പ്രദേശങ്ങളിലൂടെ മാത്രം എത്തിപ്പെടാൻ കഴിയുന്നതുമായ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താനും തീരുമാനമായി. വാസയോഗ്യമല്ലാത്ത (നോ ഗോ സോൺ) പ്രദേശങ്ങളിലുള്ളവരെയും രണ്ടാംഘട്ടത്തിൽ പുനരധിവസിപ്പിക്കും. പട്ടിക തയാറാക്കേണ്ട ചുമതല മാനന്തവാടി സബ് കലക്ടർക്കാണ്. ഇതിനായി റേഷൻ കാർഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥലപരിശോധന നടത്തും.

English Summary:

Mundakkai-Chooralmal Rehabilitation: The second phase beneficiary list for the township project includes families in habitable Go Zones, even if access requires traversing uninhabitable areas. Site inspections based on ration card data will determine eligibility.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com