പണിമുടക്കി ‘കേരള സവാരി’

Mail This Article
×
തിരുവനന്തപുരം ∙ സംസ്ഥാനത്ത് പൊതുമേഖലയിൽ ആരംഭിച്ച ഓൺലൈൻ ഓട്ടോ, ടാക്സി ബുക്കിങ് പ്ലാറ്റ്‌ഫോം ‘കേരള സവാരി’ പണിമുടക്കി. കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡ് ആവിഷ്കരിച്ച പദ്ധതിയുടെ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ഡ്രൈവർമാരും യൂസർമാരും ഉന്നയിച്ച പരാതികൾ യഥാസമയം പരിഹരിക്കാതെ ആപ്പിന്റെ പ്രവർത്തനം 4 മാസം മുൻപാണു പൂർണമായി നിലച്ചത്.
സ്വകാര്യ മേഖലയിലെ ഓൺലൈൻ ടാക്സി ബുക്കിങ് പ്ലാറ്റ്ഫോമുകൾക്കു ബദലായി തൊഴിലാളികൾക്കു കൂടുതൽ വരുമാനം ഉറപ്പാക്കുമെന്നു പ്രഖ്യാപിച്ചാണ് 2023 ഓഗസ്റ്റ് 19 ന് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ കേരള സവാരി ആപ് ഉദ്ഘാടനം ചെയ്തത്.
English Summary:
Kerala Savari app Closed: State-owned online taxi and auto booking app, has ceased operations due to unresolved driver and user complaints
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.