ADVERTISEMENT

തിരുവനന്തപുരം ∙ സിപിഐക്കാർക്കു മദ്യപിക്കണമെങ്കിൽ വീട്ടിൽ വച്ചായിക്കോളാൻ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. റോഡിലിറങ്ങി ബഹളമുണ്ടാക്കി പാർട്ടിക്കു നാണക്കേട് ഉണ്ടാക്കരുത്. സിപിഐയുടെ പുതുക്കിയ പെരുമാറ്റച്ചട്ടത്തിൽ മദ്യപാനശീലം സംബന്ധിച്ച ഭാഗം പല വ്യാഖ്യാനങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിലാണ് പാർട്ടി സെക്രട്ടറിയുടെ വിശദീകരണം.

മാധ്യമങ്ങൾ ചോദിച്ചപ്പോൾ പെരുമാറ്റച്ചട്ടത്തിലെ പ്രസക്തഭാഗം ബിനോയ് വിശ്വം വായിച്ചു. ശേഷം കൂട്ടിച്ചേർത്തു.‘കമ്യൂണിസ്റ്റുകാർ കള്ളു കുടിക്കാൻ വേണ്ടി ചീത്ത കമ്പനിയിൽ പെടാൻ പാടില്ല. പ്രമാണിമാരുടെയും കള്ളന്മാരുടെയും കയ്യിൽ നിന്നു പണം വാങ്ങി കുടിക്കാൻ പാടില്ല.’

English Summary:

CPI Clarifies Alcohol Policy: Home consumption allowed, Public intoxication prohibited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com