എഡിജിപി അജിത്കുമാറിന് പകരം ശ്രീജിത്തിന് ബറ്റാലിയൻ ചുമതല
Mail This Article
തിരുവനന്തപുരം∙ എം.ആർ.അജിത്കുമാറിനെ ബറ്റാലിയൻ എഡിജിപിയുടെ ചുമതലയിൽ നിന്നു മാറ്റി. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്.ശ്രീജിത്തിനു ബറ്റാലിയൻ എഡിജിപിയുടെ പൂർണ ചുമതല നൽകി. വർക്കിങ് അറേഞ്ച്മെന്റ് എന്ന പേരിൽ സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബാണു നിർണായക ഉത്തരവിറക്കിയത്. 18 വരെ അജിത് അവധിയിലാണ്. എന്നുവരെയാണു ശ്രീജിത്തിനു ബറ്റാലിയൻ അധികച്ചുമതലയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ബുധനാഴ്ച രാവിലെ ബറ്റാലിയൻ ആസ്ഥാനത്തു ശ്രീജിത്ത് ചുമതലയേറ്റു.
അജിത്തിനെതിരായ ത്രിതല അന്വേഷണം പ്രഖ്യാപിച്ചപ്പോൾ തന്നെ സേനയ്ക്കു പുറത്തേക്കു മാറ്റണമെന്നു ഡിജിപി ആവശ്യപ്പെട്ടിരുന്നു. സാക്ഷികൾ സ്വാധീനക്കപ്പെടും എന്നായിരുന്നു ഡിജിപിയുടെ ആശങ്ക. എന്നാൽ ക്രമസമാധാനച്ചുമതലയിൽ നിന്നു മാത്രം മാറ്റിയ സർക്കാർ അജിത്തിനെ ബറ്റാലിയനിൽ നിലനിർത്തി. ഇതിനിടെ ഈ മാസം 18 വരെ അദ്ദേഹം അവധിയിൽ പ്രവേശിച്ചു.