ADVERTISEMENT

വാളയാർ (പാലക്കാട്) ∙ അട്ടപ്പള്ളത്തു സഹോദരിമാർ മരിച്ച കേസിൽ മാതാപിതാക്കളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ സിബിഐ കുറ്റപത്രത്തിനെതിരെ ഉടൻ കോടതിയെ സമീപിക്കുമെന്നു കുട്ടികളുടെ അമ്മയും വാളയാർ നീതി സമരസമിതി നേതാക്കളും അറിയിച്ചു.

കുറ്റപത്രത്തിന്റെ പകർപ്പു ലഭിച്ചിട്ടില്ല. ഇതു പഠിച്ച ശേഷം സിബിഐ കോടതിയിൽ അപേക്ഷ നൽകാനാണു തീരുമാനം. ഹൈക്കോടതിയിൽ അമ്മയ്ക്കു വേണ്ടി ഹാജരായ രാജേഷ് എം. മേനോനാണു സിബിഐ കോടതിയിലും ഹാജരാകുക. കുറ്റപത്രം നൽകിയതിനാൽ അറസ്റ്റ് ഉണ്ടാവില്ലെന്നാണു അമ്മയ്ക്കും സമരസമിതിക്കും ലഭിച്ച നിയമോപദേശം.

അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയപ്പോഴാണു മക്കൾ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞതെന്ന് അമ്മ ആവർത്തിച്ചു.  നിയമവശങ്ങൾ അറിയാത്തതിനാലാണു മുൻപ് പരാതി നൽകാതിരുന്നതെന്നും മകൾ അപമാനിക്കപ്പെടുമെന്നു ഭയന്നുവെന്നും വാളയാർ അമ്മ പറഞ്ഞു.

English Summary:

Walayar case: The mother of the Walayar sisters and the Walayar Justice Samiti will challenge the CBI chargesheet which includes them as accused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com