ഹൃദയപൂർവം: രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് 3.30ന് ഗവർണർ നിർവഹിക്കും; പാനൽ ചർച്ച രാവിലെ 10.30

Mail This Article
കോട്ടയം ∙ 25 വർഷം, 2500 സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ.. കേരളത്തിന്റെ ഹൃദയത്തുടിപ്പിനൊപ്പം സഞ്ചരിച്ച മലയാള മനോരമയുടെ ‘ഹൃദയപൂർവം’ പദ്ധതി രജതജൂബിലി നിറവിൽ. മദ്രാസ് മെഡിക്കൽ മിഷനുമായി ചേർന്ന് 1999ൽ 50 ഹൃദയശസ്ത്രക്രിയകളിൽ തുടക്കമിട്ട പദ്ധതി മലയാളികളുടെ ഹൃദയ താളത്തിനൊപ്പം ചേരുകയായിരുന്നു.
രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് 3.30ന് മാമ്മൻ മാപ്പിള ഹാളിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിക്കും. ഇന്ത്യയുടെ മിസൈൽ വനിതയും നൂറുൽ ഇസ്‌ലാം സർവകലാശാലാ വൈസ് ചാൻസലറുമായ ഡോ. ടെസ്സി തോമസ് അധ്യക്ഷത വഹിക്കും. ‘ഹൃദയപൂർവം’ ഹൃദയ പരിശോധനാ ക്യാംപിനു നേതൃത്വം നൽകിയ മെഡിക്കൽ മിഷനിലെ ഡോക്ടർമാരെ ഗവർണർ ആദരിക്കും.
ഇന്നു രാവിലെ 10.30ന് ഹൃദയാരോഗ്യം സംബന്ധിച്ച് വിദഗ്ധരുടെ പാനൽ ചർച്ച ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. മദ്രാസ് മെഡിക്കൽ മിഷനിലെ പാരാ മെഡിക്കൽ ജീവനക്കാരെ ആദരിക്കും. വൈകിട്ട് അഞ്ചു മുതൽ കലാസന്ധ്യ. ഇതോടനുബന്ധിച്ച് മാമ്മൻ മാപ്പിള ഹാളിൽ ഫോട്ടോ പ്രദർശനവും രാവിലെ മുതൽ നടക്കും. രജതജൂബിലിയുടെ ഭാഗമായി ലോക ഹൃദയദിന സന്ദേശവുമായി ഇന്നലെ എല്ലാ ജില്ലകളിലും കൂട്ടയോട്ടവും ഉണ്ടായിരുന്നു.