ADVERTISEMENT

കോഴിക്കോട് ∙ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയനിലെ ചിലർ കഴിഞ്ഞ ദിവസം മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്നു സംസ്ഥാനവ്യാപകമായി പെട്രോൾ പമ്പുകൾ അടച്ചിടും. രാവിലെ 6 മുതൽ ഉച്ചയ്ക്കു 12 വരെ പമ്പുകൾ അടയ്ക്കാനാണ് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് (എകെഎഫ്പിടി) നേതൃത്വത്തിൽ തീരുമാനം. കോഴിക്കോട് ജില്ലയിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെയും ടാങ്കർ ലോറി തൊഴിലാളികളുടെയും പ്രശ്നം പരിഹരിക്കാൻ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നെങ്കിലും ടാങ്കർ ലോറി തൊഴിലാളികൾ പമ്പുടമകളിൽനിന്നു ‘കാപ്പിക്കാശ്’ വാങ്ങുന്നത് നിയമപരമായോ ആധികാരികതയോടെയോ അല്ലാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ ചർച്ച ആവശ്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.

English Summary:

Kerala Petrol Pump Strike: Kerala petrol pumps remain closed until 12 noon today due to a statewide strike by the Petroleum Dealers Association protesting an assault on their leaders. The strike follows a dispute with the Tanker Lorry Drivers Union.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com