ADVERTISEMENT

കൊച്ചി ∙ സ്വയംസംരംഭങ്ങളിലൂടെ നേട്ടം കൈവരിച്ച വനിതകളും വനിതാ കൂട്ടായ്മകളും മനോരമ ന്യൂസിന്റെ പെൺതാരം പുരസ്‌കാരങ്ങൾക്ക് അർഹരായി. വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിലായി മൊത്തം 10 ലക്ഷം രൂപയുടെ അവാർഡുകൾ വിതരണം ചെയ്‌തു. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 30 സംരംഭകരിൽ നിന്നാണ് പെൺതാരം ഫിനാലെയിൽ 7 പേർ വിജയികളായത്.

മനോരമ ന്യൂസിന്റെ പെൺതാരം പുരസ്‌കാര ജേതാക്കൾ കെഎസ്എഫ്ഇ മാനേജിങ് ഡയറക്‌ടർ ഡോ. എസ്.കെ.സനിൽ, ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ, 
സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്.അയ്യർ, ഗായിക സിതാര കൃഷ്‌ണകുമാർ, നടി പൂർണിമ ഇന്ദ്രജിത്, മെഡിമിക്സ്- എവിഎ ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടർ 
ഡോ.എ.വി.അനൂപ്, മനോരമ ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ ഷാനി പ്രഭാകരൻ എന്നിവർക്കൊപ്പം.
മനോരമ ന്യൂസിന്റെ പെൺതാരം പുരസ്‌കാര ജേതാക്കൾ കെഎസ്എഫ്ഇ മാനേജിങ് ഡയറക്‌ടർ ഡോ. എസ്.കെ.സനിൽ, ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്.അയ്യർ, ഗായിക സിതാര കൃഷ്‌ണകുമാർ, നടി പൂർണിമ ഇന്ദ്രജിത്, മെഡിമിക്സ്- എവിഎ ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടർ ഡോ.എ.വി.അനൂപ്, മനോരമ ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ ഷാനി പ്രഭാകരൻ എന്നിവർക്കൊപ്പം.

∙വ്യക്തിഗത ഇനത്തിൽ കോഴിക്കോട് മുക്കത്തു നിന്നുള്ള ആഷിക ഖദീജ ഒന്നാം സമ്മാനം (2 ലക്ഷം രൂപ) നേടി. ഹാൻഡ്ക്രാഫ്റ്റഡ് ചോക്‌ലേറ്റ് ബ്രാൻഡായ റോച്ചി ചോക്‌ലേറ്റ്സിന്റെ നിർമാണവും വിപണനവുമാണ് ആഷികയുടെ സംരംഭം. 

∙വയനാട് ചൂരൽമലയിൽ നിന്നുള്ള എം. ഷമീറത്തിനാണ് ഒരു ലക്ഷം രൂപയുടെ രണ്ടാം സമ്മാനം. മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട ഷമീറ മേപ്പാടിയിൽ തയ്യൽക്കടയും റെഡിമെയ്‌ഡ് ഷോപ്പും നടത്തുന്നു. പാലക്കാട് നിന്നുള്ള എം. ഷൈനിക്കാണ് മൂന്നാം സമ്മാനം (അരലക്ഷം രൂപ). റെഡി ടു കുക്ക് കട്ട് വെജിറ്റബിൾസ് യൂണിറ്റും ക്ലൗഡ് കിച്ചണുമാണ് സംരംഭം. 

∙വനിതാ കൂട്ടായ്മകളിൽ ഒന്നാം സമ്മാനം (3 ലക്ഷം രൂപ)  എറണാകുളത്തെ ‘ഓസം ബൈറ്റ്സ്’ നേടി. ഓട്ടിസം കുട്ടികളുടെ അമ്മമാർ കുട്ടികളുമായി ചേർന്ന് തയാറാക്കുന്ന കുക്കീസും ബിസ്‌കറ്റുകളും അവർ ‘ഓസം ബൈറ്റ്സ്’ എന്ന പേരിൽ വിപണിയിലെത്തിക്കുന്നു.

∙2 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം കാസർകോട് ഭീമനടിയിൽ ടൂവീലർ വർക്ക് ഷോപ്പ് നടത്തുന്ന സിഗ്നോറ ഗ്രൂപ്പിനാണ്. വനിതാ മെക്കാനിക്കുകൾ നടത്തുന്ന വർക്ക് ഷോപ്പ് കേരളത്തിലെ ഇത്തരത്തിലെ ആദ്യ സംരംഭമാണ്. കാസർകോട് പിലിക്കോട്ടെ ഗ്രാമകിരണം എൽഇഡി ബൾബ് യൂണിറ്റിനാണ് ഒരു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം. തെരുവുവിളക്കുകൾ നന്നാക്കി  പ്രകാശം പരത്തുന്നു ഈ കൂട്ടായ്‌മ. കോഴിക്കോട് പറമ്പിൽ ബസാറിലെ സ്വരലയം ശിങ്കാരിമേളം ടീം ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിന് (അരലക്ഷം രൂപ) അർഹരായി.  ടീമിൽ 15  മുതൽ 60 വയസ്സുവരെയുള്ള സ്ത്രീകളുണ്ട്. 

മെഡിമിക്സ്-എവിഎ ഗ്രൂപ്പുമായി സഹകരിച്ച് മനോരമ ന്യൂസ് പെൺതാരം പുരസ്ക‌ാരം സംഘടിപ്പിക്കുന്നത് തുടർച്ചയായി ഇത് രണ്ടാം വട്ടമാണ്. ഗായിക സിതാര കൃഷ്ണകുമാർ ആയിരുന്നു ഫിനാലെയിൽ മുഖ്യാതിഥി. മെഡിമിക്‌സ്-എവിഎ ഗ്രൂപ്പ് എംഡി ഡോ.എ.വി.അനൂപും സിതാരയുമാണ് അവാർഡ് സമ്മാനിച്ചത്. കെഎസ്എഫ്ഇ മാനേജിങ് ഡയറക്‌ടർ ഡോ. എസ്.കെ.സനിൽ, ജൂറി അംഗങ്ങളായ പൂർണിമ ഇന്ദ്രജിത്, ഡോ. ദിവ്യ എസ്.അയ്യർ, ബി.കെ.ഹരിനാരായണൻ എന്നിവരും പങ്കെടുത്തു.

English Summary:

Pennthaaram Awards: The Manorama News Pennthaaram Awards celebrate successful women entrepreneurs in Kerala. Ten lakh rupees in prizes were awarded to inspiring women across various fields

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com