ADVERTISEMENT

തിരുവനന്തപുരം∙ ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമായി നിലനിർത്താൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിട്ടും തയാറാകാത്ത ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) നിലപാടിനെതിരെ സംസ്ഥാന സർക്കാർ. ഹൈക്കോടതി വിധിയെക്കുറിച്ച് അറിയില്ലെന്നും ഒരുക്കങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ പുതിയ ഇനം ഉൾപ്പെടുത്തുന്നത് പ്രയാസമാണെന്നുമുള്ള ഐഒഎ പ്രസിഡന്റ് പി.ടി.ഉഷയുടെ നിലപാട് നിരുത്തരവാദപരമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. 

‘കളരിപ്പയറ്റ് ഒഴിവാക്കിയെന്ന വിവരം അറിഞ്ഞപ്പോൾത്തന്നെ അതിനെതിരെ കേന്ദ്ര കായിക മന്ത്രാലയത്തിനും ഐഒഎയ്ക്കും കത്തെഴുതിയെങ്കിലും പ്രതികരണം ഉണ്ടായില്ല. മലയാളിയായ പി.ടി.ഉഷ അധ്യക്ഷയായിരിക്കുമ്പോൾ ഇത്തരത്തിലൊരു ഒഴിവാക്കലുണ്ടായത് അമ്പരപ്പിച്ചു. ലോകം അംഗീകരിച്ച ഈ ആയോധനകലയെ പ്രോത്സാഹിപ്പിക്കേണ്ട ചുമതലയുള്ള ആൾ തന്നെ അതിനെതിരെ നിലപാടെടുക്കുന്നത് അംഗീകരിക്കാനാകില്ല. കളരിപ്പയറ്റ് ഉൾപ്പെടുത്തണമെന്ന ആവശ്യത്തോട് ഉഷ നേരത്തേതന്നെ മുഖംതിരിച്ചതായി പരാതിയുണ്ട് ’– മന്ത്രി ആരോപിച്ചു. 

English Summary:

Kalaripayattu exclusion: Kerala government criticizes IOA's exclusion of Kalaripayattu from National Games, despite a Delhi High Court order

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com