ഗവർണറുടെ ആദ്യ നയപ്രഖ്യാപനം ഇന്ന്

Mail This Article
×
തിരുവനന്തപുരം∙ കേരളത്തിലെ തന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇന്നു നിയമസഭയിൽ നിർവഹിക്കും. സർക്കാർ തയാറാക്കി മന്ത്രിസഭ അംഗീകരിച്ചു നൽകിയ പ്രസംഗം ഗവർണർ അതേപടി അംഗീകരിച്ചെന്നും മാറ്റങ്ങളൊന്നും നിർദേശിച്ചിട്ടില്ലെന്നുമാണു വിവരം. തദ്ദേശ തിരഞ്ഞെടുപ്പു വർഷമായതിനാൽ സർക്കാരിൽനിന്നു ജനപ്രിയ പ്രഖ്യാപനങ്ങൾക്കു സാധ്യതയുണ്ട്. സഭാ സമ്മേളനം ആരംഭിക്കുന്ന ഇന്നു രാവിലെ 9നാണു നയപ്രഖ്യാപന പ്രസംഗം. ആദ്യമായി കേരള നിയമസഭയിലെത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും പാർലമെന്ററികാര്യ മന്ത്രിയും ചേർന്നു സ്വീകരിക്കും. നയപ്രഖ്യാപന പ്രസംഗത്തിനുശേഷം പിരിയുന്ന സഭ തിങ്കളാഴ്ച വീണ്ടും ചേരും.
English Summary:
Rajendra Vishwanath Arlekar: Kerala Governor's first policy address today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.