കെടിയു സിൻഡിക്കറ്റ് യോഗത്തിൽ വാഗ്വാദം; യോഗം പിരിച്ചുവിട്ട് വിസി, സമാന്തര യോഗം ചേർന്ന് അംഗങ്ങൾ

Mail This Article
തിരുവനന്തപുരം ∙ സാങ്കേതിക സർവകലാശാലാ (കെടിയു) വൈസ് ചാൻസലർ പ്രഫ ഡോ.കെ.ശിവപ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ സിൻഡിക്കറ്റ് യോഗത്തിൽ വാഗ്വാദം. സിൻഡിക്കറ്റ് അംഗങ്ങളും വിസിയും തമ്മിൽ തർക്കം രൂക്ഷമായതോടെ യോഗം പിരിച്ചുവിട്ടു.
-
Also Read
മോഹൻ ഭാഗവത് കൊച്ചിയിൽ
സസ്പെൻഷനിലായിരുന്ന കോൺഗ്രസ് അനുകൂല സംഘടനാ നേതാവ് ആർ.പ്രവീണിനെതിരായ അന്വേഷണ കമ്മിറ്റി റിപ്പോർട്ട്, അനുമതിയില്ലാതെ അജൻഡയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യാൻ ശ്രമിച്ചത് വിസി അനുവദിക്കാതിരുന്നതാണു തർക്കത്തിനു കാരണം. പ്രധാന അജൻഡ ചർച്ച ചെയ്യാൻ സിപിഎം പ്രതിനിധികളായ പി.കെ.ബിജുവും സച്ചിൻദേവ് എംഎൽഎയും വിസിയെ അനുവദിച്ചില്ല. തുടർന്നു യോഗം വിസി പിരിച്ചുവിട്ടെങ്കിലും വിസിയെ ഒഴിവാക്കി സിൻഡിക്കറ്റ് അംഗങ്ങൾ യോഗം ചേർന്നു. ഇതിൽ പങ്കെടുത്ത റജിസ്ട്രാർക്കു വിസി കാരണം കാണിക്കൽ നോട്ടിസ് നൽകി. ചട്ടവിരുദ്ധമായി സിൻഡിക്കറ്റ് യോഗം ചേർന്നതും റജിസ്ട്രാർ യോഗത്തിൽ പങ്കെടുത്തതും സംബന്ധിച്ച വിശദമായ റിപ്പോർട്ട് വിസി ഗവർണർക്ക് കൈമാറിയിട്ടുണ്ട്.