മോഹൻ ഭാഗവത് കൊച്ചിയിൽ

Mail This Article
×
കൊച്ചി∙ ആർഎസ്എസ് ദക്ഷിണ പ്രാന്ത സംഘടനാ പരിപാടികൾക്കായി സർസംഘചാലക് മോഹൻ ഭാഗവത് കൊച്ചിയിലെത്തി. ഉദയംപേരൂർ പഞ്ചായത്തിലെ നടക്കാവ് ആമേട മനയിലെത്തിയ അദ്ദേഹത്തെ ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് കൂടിയായ എം.എ.വാസുദേവൻ നമ്പൂതിരി പൊന്നാട അണിയിച്ചു. ദക്ഷിണ പ്രാന്തത്തിലെ വിവിധ തലത്തിലുള്ള സംഘടനാ പരിപാടികളിലും ഭാരവാഹിയോഗങ്ങളിലും 20വരെ അദ്ദേഹം പങ്കെടുക്കും. 19നു വിദ്യാർഥി പ്രവർത്തകരുടെ ഒരു ദിവസത്തെ ബൈഠക് കോലഞ്ചേരി വടയമ്പാടി പരമഭട്ടാര കേന്ദ്ര വിദ്യാലയത്തിൽ നടക്കും. തുടർന്ന് അവിടെ വിദ്യാർഥിപ്രവർത്തകരുടെ സാംഘിക്കിലും മോഹൻ ഭാഗവത് പങ്കെടുക്കും. 21നു രാവിലെ മടങ്ങും.
English Summary:
Mohan Bhagwat's Kochi Visit: Mohan Bhagwat's Kochi visit involves organizational meetings and student gatherings
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.