ADVERTISEMENT

പാലക്കാട് ∙ എലപ്പുള്ളിയിൽ ബ്രൂവറിക്കു സർക്കാർ അനുമതി നൽകിയ ഒയാസിസ് കമേഴ്സ്യൽ കമ്പനി ഡൽഹിയിലെ മദ്യനയ അഴിമതിക്കേസിൽ വിവാദത്തിലായതാണ്. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവർ ജയിലിലായ കേസിൽ ഉൾപ്പെട്ട ഗൗതം മൽഹോത്രയാണ് ഒയാസിസിന്റെ ഡയറക്ടർമാരിലൊരാൾ. കേസിൽ മൽഹോത്ര ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.

മൽഹോത്ര സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും പല സമൻസുകളിലും ഹാജരാകാൻ കൂട്ടാക്കിയില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. പരിസ്ഥിതിമലിനീകരണത്തിന് പഞ്ചാബിലുൾപ്പെടെ കമ്പനിക്കെതിരെ കേസുണ്ട്. എന്നാൽ, ബ്രൂവറിക്ക് അനുമതി നൽകി കേരള സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ കമ്പനിയെ പുകഴ്ത്തിയിരിക്കുകയാണ്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ 20 വർഷമായി വിജയകരമായി പ്രവർത്തിച്ചതിന്റെ പാരമ്പര്യം, സാങ്കേതികപ്രാവീണ്യം എന്നിവകൊണ്ടാണു കമ്പനിയെ തിരഞ്ഞെടുത്തതെന്ന് ഉത്തരവിലുണ്ട്.

English Summary:

Kerala brewery license controversy surrounds Oasis Commercial Company. Director Gautam Malhotra's implication in the Delhi liquor policy case and other legal issues raise serious questions about the government's decision.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com