ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: വൈദികന്റെ 1.41 കോടി കവർന്നു

Mail This Article
×
കടുത്തുരുത്തി ∙ ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികനിൽ നിന്നു പലതവണയായി 1.41 കോടി രൂപ തട്ടിയെടുത്തെന്നു പരാതി. 850% ലാഭം വാഗ്ദാനം ചെയ്താണു വൈദികനുമായി സംഘം ഇടപാടു സ്ഥാപിച്ചതെന്നു പൊലീസ് പറഞ്ഞു. ആദ്യം 50 ലക്ഷവും പിന്നീടു 17 ലക്ഷവും ഇടപാടുകാർക്കു നൽകി. വാഗ്ദാനം ചെയ്ത രീതിയിൽ പണം തിരികെ നൽകിയതോടെ പലരിൽ നിന്നായി സ്വരൂപിച്ച 1.41 കോടി വൈദികൻ വീണ്ടും നിക്ഷേപിച്ചു. പിന്നീടു വൈദികനു സംഘത്തെ ബന്ധപ്പെടാൻ കഴിയാതായി. ഇതോടെയാണു കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്. അന്വേഷണം ആരംഭിച്ചതായി എസ്എച്ച്ഒ ടി.എസ്.റെനീഷ് അറിയിച്ചു. പ്രശസ്തമായ ഒരു കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷന്റെ വ്യാജ പതിപ്പിലൂടെയാണ് പണം തട്ടിയതെന്നു പൊലീസ് പറഞ്ഞു.
English Summary:
Online Trading Scam: Priest defrauded of ₹1.41 Crore
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.