ബിജെപി സംസ്ഥാന പ്രസിഡന്റായി വനിതയെ പരിഗണിക്കുന്നു; ജില്ലാ പ്രസിഡന്റുമാരിലും 3 വനിതകൾ

Mail This Article
ന്യൂഡൽഹി ∙ സംഘടനാ തിരഞ്ഞെടുപ്പു പുരോഗമിക്കെ, കേരളത്തിലുൾപ്പെടെ പുതിയ സംസ്ഥാന പ്രസിഡന്റുമാരിൽ 3 മുതൽ 5 വരെ വനിതകളെ ഉൾപ്പെടുത്താൻ ബിജെപി ദേശീയ നേതൃത്വത്തിൽ ആലോചന. പാർലമെന്റിലും നിയമസഭകളിലും വനിതകൾക്കു 33% സംവരണം നടപ്പാകും മുൻപ് 5 സംസ്ഥാനങ്ങളിൽ വനിതാ പ്രസിഡന്റുമാരെ നിയോഗിക്കുന്നതു വലിയ നേട്ടമാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു.
കേരളത്തിൽ പുതിയ ജില്ലാ പ്രസിഡന്റുമാരിൽ 3 പേർ സ്ത്രീകളാവും. മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത (തൃശൂർ), മലപ്പുറം ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ (മലപ്പുറം), ബിജെപി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് (കൊല്ലം) എന്നിവരാണു പട്ടികയിലുള്ളത്. കേരളത്തിലെ മണ്ഡലം പ്രസിഡന്റുമാരിലും വനിതാ പ്രാതിനിധ്യത്തിൽ വർധനയുണ്ടായിട്ടുണ്ട്. സംസ്ഥാനത്തു 14 ജില്ലകൾക്കു പകരം ഇത്തവണ സംഘടനാതലത്തിൽ 30 ജില്ലകളാക്കിയിട്ടുണ്ട്. മധ്യപ്രദേശിൽ, 62 സംഘടനാ ജില്ലകളിൽ 7–8 പ്രസിഡന്റുമാർ വനിതകളാകും. ബിഹാറിൽ 2 ജില്ലാ പ്രസിഡന്റുമാരെ നിയോഗിച്ചു.