ദ്വയാർഥ പ്രയോഗം: അറസ്റ്റ് ചെയ്താൽ സ്വന്തം ജാമ്യത്തിൽ വിടണമെന്ന് കോടതി

Mail This Article
കൊച്ചി ∙ സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ മാധ്യമപ്രവർത്തകരായ അരുൺകുമാർ, ഷഹബാസ് എന്നിവരെ അറസ്റ്റ് ചെയ്താൽ സ്വന്തം ജാമ്യത്തിൽ ഇരുവരെയും വിട്ടയയ്ക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. ഇരുവരും നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.
സർക്കാരിൽനിന്നു വിശദീകരണം തേടിയ കോടതി ഹർജി മൂന്നിനു പരിഗണിക്കാൻ മാറ്റി. പെൺകുട്ടിക്കും മാതാപിതാക്കൾക്കും പരാതിയില്ലെന്നതു കോടതി പരിഗണിച്ചു. കുട്ടിക്കും രക്ഷിതാക്കൾക്കും പരാതിയില്ലെങ്കിൽ പിന്നെ എന്താണ്? പബ്ലിസിറ്റിക്കു വേണ്ടിയാണോ കേസെന്നും കോടതി വാക്കാൽ ചോദിച്ചു. ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും അനുമതിയോടെ സ്ക്രിപ്റ്റ് തയാറാക്കി ചെയ്തതാണ് ടെലിസ്കിറ്റെന്നും ഹർജിയിൽ അറിയിച്ചിരുന്നു.