ADVERTISEMENT

പരപ്പനങ്ങാടി∙ വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരികെ വരികയായിരുന്ന വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു. പുത്തൻ പീടിക പാറമ്മൽ കുടുക്കേങ്ങിൽ ഡ്രൈവർ മുഹമ്മദ് മുസ്തഫയുടെ മകൻ മുഹമ്മദ് മുഷ്ഫിഖാണ് (19) മരിച്ചത്. അരിയല്ലൂർ മാധവാനന്ദ ഹൈസ്കൂളിന് സമീപത്തെ കല്യാണത്തിൽ പങ്കെടുത്ത് തിരികെ വീട്ടിലേക്ക് വരികയായിരുന്നു. സ്കൂളിന് അടുത്ത് തന്നെ രാത്രി 8.25ന് ബൈക്ക് വൈദ്യുതി കാലിൽ ഇടിച്ചാണ് അപകടം. തൽക്ഷണം മരണം സംഭവിച്ചു. മൃതദേഹം തിരൂരങ്ങാടി ഗവ.താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന യുവാവിനും പരുക്കേറ്റു. മാതാവ്: ഷെരീഫ. സഹോദരൻ: മുഷറഫ്. കുറ്റിപ്പുറം കെഎംസിടി കോളജ് ഓട്ടോമോബീൽ വിഭാഗം വിദ്യാർഥിയാണ്.

English Summary:

Kerala Road Accident: Parappanangadi bike accident tragically claims the life of a young student.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com