കുട്ടികളിൽ വോക്കിങ് ന്യുമോണിയ പടരുന്നു

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തു കുട്ടികൾക്കിടയിൽ വോക്കിങ് ന്യുമോണിയ (മൈക്കോപ്ലാസ്മ) വ്യാപകമാകുന്നെന്ന് ഡോക്ടർമാർ. രോഗലക്ഷണങ്ങൾ പുറത്തുവരാൻ വൈകുമെന്നതാണ് ന്യൂമോണിയയിൽനിന്ന് ഇതിനുള്ള വ്യത്യാസം. 5 –15 വയസ്സുകാരെയാണ് നേരത്തെ അസുഖം ബാധിച്ചിരുന്നതെങ്കിൽ ഇപ്പോൾ 5 വയസ്സിൽ താഴെയുള്ളവർക്കും പിടിപെടുന്നുണ്ട്. അപൂർവമായി മുതിർന്നവർക്കും രോഗം വരാം.
ലക്ഷണങ്ങൾ
ചെറിയ പനി, നീണ്ടുനിൽക്കുന്ന ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, തൊലിപ്പുറത്തു തിണർപ്പ് എന്നിവയൊക്കെ ഉണ്ടാകാം. 5 ദിവസത്തിൽ കൂടുതൽ ചുമ നീണ്ടുനിന്നാൽ ഡോക്ടറെ കാണണം.
പകരുന്നത്
സമ്പർക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നാണു രോഗം പകരുന്നത്. രോഗബാധിതർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ബാക്ടീരിയ ശ്വാസകോശത്തുള്ളികളിലൂടെ പടരും. മറ്റു രോഗങ്ങൾ ഉള്ള കുട്ടികൾ മാസ്ക് ഉപയോഗിക്കുന്നതാണ് ഉചിതം.