ADVERTISEMENT

കാഞ്ഞങ്ങാട് ∙ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന, സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ സാമഗ്രികൾ മാറ്റിച്ച കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിക്കു സ്ഥലംമാറ്റം. സെക്രട്ടറി എൻ.മനോജിനെ കാസർകോട്ടെ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടറേറ്റിലേക്കാണു മാറ്റിയത്.

ഒന്നരവർഷം സെക്രട്ടറി ഇല്ലാതിരുന്ന നഗരസഭയിൽ 2023 നവംബറിലാണു മനോജിനെ നിയമിച്ചത്. വാർഡ് വിഭജനത്തിൽ അനുകൂല നിലപാടു സ്വീകരിച്ചില്ലെന്ന ആരോപണം സെക്രട്ടറിക്കെതിരെ ഭരണകക്ഷിയായ സിപിഎം നേരത്തേ ഉന്നയിച്ചിരുന്നു. അതിനിടെയാണു സെക്രട്ടറിയുടെ നിർദേശപ്രകാരം 10 പോസ്റ്ററുകൾ നീക്കിയത്. 

English Summary:

Municipality secretary transfer: Kanhangad Municipality secretary N. Manoj transferred after removing CPM campaign posters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com